KERALA

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റത്തിനൊരുങ്ങി മുസ്ലീം ലീഗ്; വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് പിഎംഎ സലാം

ലക്ഷ്യം വിജയ സാധ്യത മാത്രമെന്നും ടേം വ്യവസ്ഥ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

Author : കവിത രേണുക

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും ഇതര സമുദായാഗംങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പരിചയ സമ്പന്നരും പുതുമുഖങ്ങളും സ്ഥാനാര്‍ഥികളാകും. ലക്ഷ്യം വിജയ സാധ്യത മാത്രമെന്നും ടേം വ്യവസ്ഥ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

മുസ്ലീം ലീഗ് എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താറ്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളില്‍ ലീഗില്‍ വനിത-യുവ ഇതര സമുദായ പ്രാതിനിധ്യം ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല. ലക്ഷ്യം വിജയ സാധ്യത മാത്രമാണെന്നും പിഎംഎ സലാം പറഞ്ഞു.

ഇത്തവണ പരിചയസമ്പന്നരും പുതുമുഖങ്ങളും സ്ഥാനാര്‍ത്ഥികളാകും. മുന്നണി കെട്ടുറപ്പിന് ഭംഗം വരുംവിധം സീറ്റ് തര്‍ക്കം ഉണ്ടാകാന്‍ പാടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഈ ആത്മവിശ്വാസത്തിലാണ് മുസ്ലീം ലീഗും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇത്തവണ മലപ്പുറത്തും വടക്കന്‍ കേരളത്തിലാകെയും മുസ്ലീം ലീഗിന് മികച്ച മുന്നേറ്റമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

SCROLL FOR NEXT