ഭാരതിയാര്‍ ഉള്‍പ്പെടെ സര്‍വകലാശാലകള്‍ പട്ടികയില്‍; പിഎസ്‌സി നിയമനങ്ങളിലെ യുജിസി നിയമം കര്‍ശനമാക്കിയ ഉത്തരവ് പൂഴ്ത്തിവെച്ചതായി പരാതി

2025 സെപ്റ്റംബര്‍ 25 ന് പിഎസ്‌സി പുറപ്പെടുവിച്ച ഉത്തരവാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മാധ്യമങ്ങളിലൂടെയോ പുറത്തുവിടാതെ പൂഴ്ത്തി വച്ചത്.
ഭാരതിയാര്‍ ഉള്‍പ്പെടെ സര്‍വകലാശാലകള്‍ പട്ടികയില്‍; പിഎസ്‌സി നിയമനങ്ങളിലെ യുജിസി നിയമം കര്‍ശനമാക്കിയ ഉത്തരവ് പൂഴ്ത്തിവെച്ചതായി പരാതി
Published on
Updated on

തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങളില്‍ യുജിസി നിയമം കര്‍ശനമാക്കിയ ഉത്തരവ് പൂഴ്ത്തി വച്ചതായി പരാതി. ഭാരതിയാര്‍ അടക്കമുള്ള സര്‍വകലാശാലകളുടെ ബിരുദ അംഗീകാരം സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ് പൂഴത്തി വെച്ചത്. മൂന്നുമാസം മുന്‍പ് പിഎസ്‌സി പുറപ്പെടുവിച്ച ഉത്തരവ് പ്രസിദ്ധീകരിക്കാതിരുന്നതിന് പിന്നില്‍ അനധികൃത നിയമനങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് ആക്ഷേപം.

2025 സെപ്റ്റംബര്‍ 25 ന് പിഎസ്‌സി പുറപ്പെടുവിച്ച ഉത്തരവാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മാധ്യമങ്ങളിലൂടെയോ പുറത്തുവിടാതെ പൂഴ്ത്തി വച്ചത്. 2015 അധ്യയനവര്‍ഷം മുതല്‍ ഭാരതിയാര്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദൂരവിദ്യാഭ്യാസം മുഖേന ഡിഗ്രി നേടിയവര്‍ക്ക് യുജിസിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരമുണ്ടാകില്ല. ഈ വിവരം റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ചായിരുന്നു പിഎസ്‌സിയുടെ ഉത്തരവ്.

ഭാരതിയാര്‍ ഉള്‍പ്പെടെ സര്‍വകലാശാലകള്‍ പട്ടികയില്‍; പിഎസ്‌സി നിയമനങ്ങളിലെ യുജിസി നിയമം കര്‍ശനമാക്കിയ ഉത്തരവ് പൂഴ്ത്തിവെച്ചതായി പരാതി
കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീ പിടിത്തം; പ്ലാന്റും കെട്ടിടവും കത്തി നശിച്ചു

വിദൂര വിദ്യാഭ്യാസം മുഖേനയുള്ള യോഗ്യതകളുടെ സ്വീകാര്യത നിര്‍ണ്ണയിക്കുമ്പോള്‍ യുജിസി വെബ് സൈറ്റ് പരിശോധിച്ച് കോഴ്‌സിന് അംഗീകാരം ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണെന്നും പിഎസ്‌സി ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്നു. ഭാരതിയാര്‍, പെരിയാര്‍, ഭാരതിദാസന്‍, മദ്രാസ്,അണ്ണാമലൈ, മധുരൈ കാമരാജ്, അളകപ്പാ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഉത്തരവ് ബാധകമാണ്.

ഉദ്യോഗാര്‍ഥികള്‍ വിവരാകാശ അപേക്ഷ നല്‍കിയതോടെയാണ് ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്. ഉത്തരവ് പൂഴ്ത്തിവെച്ച നടപടി ഇത്തരം യൂണിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലിയ്ക്കായി വര്‍ഷങ്ങളായി ശ്രമിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് കനത്ത പ്രഹരമായി മാറും.

ഇക്കാലയളവില്‍ ഇത്തരം യൂണിവേഴ്‌സിറ്റികളുടെ ഡിഗ്രി ഉപയോഗിച്ച് താല്‍ക്കാലിക ജോലി നേടിയവരെയും സ്ഥാനക്കയറ്റം നേടിയവരെയും സംരക്ഷിക്കാനുള്ള പിഎസ്‌സിയുടെ നീക്കമാണ് ഉത്തരവ് പൂഴ്ത്തിയതിന് പിന്നിലെന്നാണ് ആക്ഷേപം. ഫയല്‍ ഉത്തരവോ നിര്‍ദ്ദേശമോ ഇല്ലാതെ സാധാരണയായ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാറില്ലെന്നാണ് പിഎസ്‌സിയുടെ വിചിത്രവാദം.

ഭാരതിയാര്‍ ഉള്‍പ്പെടെ സര്‍വകലാശാലകള്‍ പട്ടികയില്‍; പിഎസ്‌സി നിയമനങ്ങളിലെ യുജിസി നിയമം കര്‍ശനമാക്കിയ ഉത്തരവ് പൂഴ്ത്തിവെച്ചതായി പരാതി
പ്രതീക്ഷകളുടെ 2026; പുതുവത്സരത്തെ വരവേറ്റ് ലോകം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com