അഭിറാമിൻ്റെ മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചത് മറ്റൊരിടത്ത് 
KERALA

മഴ പെയ്തതോടെ പദ്ധതി പാളി, അഭിറാമിൻ്റെ മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചത് മറ്റൊരിടത്ത്; ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങിയെന്നും പതിനേഴുകാരൻ്റെ മൊഴി

അഭിറാമിൻ്റെ മൃതദേഹം കൃത്യ സ്ഥലത്തുനിന്ന് മാറ്റാനാണ് ചാക്ക് വാങ്ങിയതെന്ന് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിറാമിൻ്റെ കൊലപാതകത്തില്‍ നടന്ന ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാനാണ് പ്രതികൾ പദ്ധതിയിട്ടത്.

എന്നാൽ പെട്ടെന്ന് കനത്ത മഴ പെയ്തതോടെ പദ്ധതി പാളുകയായിരുന്നു. ഉമറിൻ്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികള്‍ പറഞ്ഞത് പലതും കളവാണെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി തൊട്ടടുത്ത കടയില്‍ നിന്നും വലിയ കവര്‍ വാങ്ങിയെന്ന് പതിനേഴുകാരൻ മൊഴി നൽകി.

കേസില്‍ കൂടുതൽ അന്വേഷണത്തിനായി മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിൻ്റെ നീക്കം. നിലവില്‍ റിമാന്‍ഡിലുള്ളവര്‍ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അന്വേഷണം വഴിമുട്ടിക്കാന്‍ പ്രതികള്‍ കള്ളമൊഴി നല്‍കുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രതികളെയും ഒന്നിച്ചും അല്ലാതെയും ചോദ്യം ചെയ്ത് കേസില്‍ വ്യക്തത വരുത്താനാണ് നീക്കം.

SCROLL FOR NEXT