തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി ദീപം തെളിയിക്കും.
ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ചിത്തിര ആട്ട വിശേഷ പൂജകൾ നാളെയാണ്. ചിത്തിര ആട്ട തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക.
വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.