തസ്തിക നിർണയ ഉത്തരവ് ഇല്ലാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം തടയുമെന്ന് വിദ്യാഭ്യാസ വകുപ്പ് 
KERALA

'തസ്തിക നിർണയ ഉത്തരവ് ഇല്ലാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം തടയും'; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നാണ് വ്യവസ്ഥ.

തസ്തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തസ്തിക നിർണയ ഉത്തരവ് ഇല്ലാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം തടയുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

കൃത്യമായി നിയമം പാലിക്കാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം ഈ മാസം 15 മുതൽ തടയുമെന്നും മുന്നറിയിപ്പുണ്ട്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുത് എന്നും നിർദ്ദേശമുണ്ട്.

SCROLL FOR NEXT