KERALA

സന്നിധാനത്ത് നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം; നിർണായക വിവരങ്ങൾ പുറത്ത്

പുതിയ കവാടം നിർമിച്ച് നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വാഗ്ദാനം ചെയ്യുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം. 1999ൽ വിജയ് മല്യ സ്വർണം പൂശിയ കവാടത്തിൻ്റെ അടിഭാഗത്ത് വിടവ് കണ്ടെത്തിയതോടെ ആണ്, പുതിയ കവാടം നിർമിച്ച് നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വാഗ്ദാനം ചെയ്തത്.

സന്നിധാനത്ത് നിലവിലുള്ളത് ജയറാം അടക്കം പൂജിച്ച ശ്രീകോവിൽ കവാടമാണ്. വിജയ് മല്യ നൽകിയ കവാടം ഇപ്പോൾ ദേവസ്വം ബോർഡിൻ്റെ സ്ട്രേങ് റൂമിലാണ് ഉള്ളത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കവാടം നൽകിയതിന് പിന്നാലെ ദ്വാരപാലക ശിൽപത്തിന് സ്വർണം പൂശാമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വാഗ്ദാനം ചെയ്യുകയും ചെയ്തു. പാളി നിർമിച്ച് വിവിധ ഇടങ്ങളിൽ പൂജ ചെയ്തതതിന് ശേഷമാണ് സന്നിധാനത്ത് എത്തിച്ചത്. നടൻ ജയറാം കവാടത്തിന് പൂജ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ചാണ് പൂജ നടത്തിയത്. ജയറാം പൂജ ചെയ്യുന്നത് സ്വപ്നം കണ്ടെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി നടനെ സമീപിച്ചത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി അറിയില്ലെന്നും, ശബരിമലയിൽ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളതെന്നും ജയറാം പറഞ്ഞിരുന്നു.

അതേസമയം, ശബരിമലയുടെ പേരിൽ ഒരു വിവാദമുണ്ടായത് വളരെ വിഷമകരമാണെന്ന് ജയറാം എത്തിയ ഇളമ്പള്ളി ക്ഷേത്രം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പാലാത്ത് പറഞ്ഞു. 2019 മാർച്ച്‌ 10 ന് ആണ് ക്ഷേത്രത്തിൽ വാതിൽ എത്തിയത്. 2017 ൽ ശബരിമലയിൽ മണികളും ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.

ഘോഷയാത്രയായി ആണ് വാതിൽ എത്തിയത്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകിയതിന് ശേഷമാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ. ദേവസ്വം ജീവനക്കാർ ഉദ്യോഗസ്ഥർ എല്ലാം ചടങ്ങിൽ ഉണ്ടായിരുന്നു. വാസുദേവൻ ആണ് ക്ഷേത്രത്തിൽ എത്തിക്കാനും ചടങ്ങുകൾക്കും നേതൃത്വം നൽകിയതെന്നും ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

SCROLL FOR NEXT