കേരള ഹൈക്കോടതി ഫയൽ ചിത്രം
KERALA

കുട്ടികളെ ഉപദ്രവിക്കുന്നത് ക്രൂരത; വിവാഹ മോചനത്തിന് മതിയായ കാരണം: ഹൈക്കോടതി

കോട്ടയം കുടുംബ കോടതിയുടെ വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കുട്ടികളെ ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി. കോട്ടയം കുടുംബ കോടതിയുടെ വിധിയിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ നിരീക്ഷണം.

ജീവനാംശം കൂട്ടിക്കിട്ടണമെന്നും വിവാഹമോചനം അനുവദിച്ചതിനെതിരേയും ആയിരുന്നു ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ജീവനാംശം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ചത്.

രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ച് കുട്ടികള്‍ നല്‍കിയ മൊഴി പരിഗണിച്ചാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. ഈ വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ജീവനാംശമായി പ്രതിമാസം 6000 രൂപയാണ് കുടുബ കോടതി വിധിച്ചത്. ഇത് കൂട്ടിക്കിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ഭര്‍ത്താവിന്റെ പദവിയും വരുമാനവും ജീവിതസാഹചര്യങ്ങളും പരിഗണിച്ച് 15,000 രൂപ ഹര്‍ജിക്കാരിക്ക് നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

SCROLL FOR NEXT