KERALA

മൂഴിക്കലിലെ കൊലപാതകം: നസ്രീനയുടെയും അദിനാൻ്റെയും ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി

ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചെലവൂരിൽ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി. പതിനാറുകാരി നസ്രീനയുടെ രണ്ട് ഫോണുകളും അദിനാൻ്റെ ഫോണും ആണ് കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

പതിനാലിനാണ് നസ്രിനയെയും ബന്ധുവായ അദിനാനെയും ദുരൂഹ സാഹചര്യത്തിൽ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു.

അദിനാൻ സ്ഥിരം പ്രശ്നക്കാരൻ ആണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും യുവാവിനെ പുറത്താക്കിയിരുന്നു. പെൺകുട്ടിയുടെ ഉമ്മയുടെ ഉമ്മയേയും അദിനാൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

SCROLL FOR NEXT