

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്ന നേമത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി. അമ്പലത്തറ മുൻ കൗൺസിലർ കൂടിയായ സുലോചനനെതിരെയാണ് നടപടി.
തെരഞ്ഞെടുപ്പിന് മുമ്പ് ശിവൻകുട്ടിക്ക് താൻ എതിരാണെന്ന സംഭാഷണത്തിൻ്റെ ഓഡിയോ പുറത്ത് വന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നേതൃത്വത്തിൽ നടന്ന ജില്ലാ യോഗത്തിലാണ് പുറത്താക്കാനുള്ള തീരുമാനം.