മേൽക്കൂര തകര്‍ന്ന സ്‌കൂള്‍ കെട്ടിടം Source: News Malayalam 24x7
KERALA

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്നുവീണു

കാര്‍ത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്‌കൂളിന്റെ മേൽക്കൂരയാണ് മേൽക്കൂര തകർന്നു വീണത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ശക്തമായി പെയ്ത മഴയിലാണ് സ്കൂളിന്റെ ഓട് മേഞ്ഞ മേൽക്കൂര തകർന്നു വീണത്. ഇന്ന് രാവിലെയോടെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.

അതേസമയം, തകർന്നുവീണ കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നില്ലെന്നാണ് പ്രധാന അധ്യാപകൻ ബിജു കെ.എസ്. പറയുന്നത്. പഞ്ചായത്തിന്റെ ഫിറ്റ്നസ് അനുമതി ലഭിക്കാതിരുന്നതിനാൽ ക്ലാസുകൾ താൽക്കാലികമായി മറ്റൊരുടത്താണ് നടന്നിരുന്നത്. പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം അടക്കം പൂർത്തിയായാൽ മാത്രമേ ക്ലാസുകൾ അങ്ങോട്ടേക്ക് മാറ്റാൻ കഴിയൂ എന്നും സ്കൂൾ പ്രധാന അധ്യാപകൻ പറഞ്ഞു.

എന്നാൽ തകർന്നുവീണ കെട്ടിടത്തിൽ തന്നെയായിരുന്നു കഴിഞ്ഞദിവസം വരെയും ക്ലാസുകൾ നടന്നിരുന്നതെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും വ്യക്തമാക്കുന്നത്. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ് തകർന്നത്. അതിനാൽ തന്നെ സ്‌കൂള്‍ അവധിയായത് കൊണ്ടാണ് വന്‍ ദുരന്തമാണ് ഒഴിവായത്.

കനത്ത മഴയിൽ എറണാകുളം പെരുമ്പാവൂർ ഒക്കൽ ഗവൺമെൻ്റ് എൽപി സ്കൂളിന്റെ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണു. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. സ്കൂളിലേക്ക് കുട്ടികൾ പോകുന്ന റോഡിലേക്കാണ് മതിൽ വീണത്. കനത്ത മഴയിൽ പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂളിന്റെ മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണു. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. സ്കൂളിലേക്ക് കുട്ടികൾ പോകുന്ന റോഡിലേക്കാണ് മതിൽ വീണത്.

SCROLL FOR NEXT