KERALA

അപകടസമയത്ത് കാര്‍ പാഞ്ഞത് 144 കിലോമീറ്റര്‍ വേഗതയില്‍; നെടുമ്പാശേരി സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത്

നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത 162 കിലോമീറ്ററര്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ബിഎംഡബ്ല്യു സാങ്കേതിക വിദഗ്ധരുടെ സ്ഥിരീകരണം. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 144 കിലോമീറ്റര്‍ ആയിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത 162 കിലോമീറ്ററര്‍ ആയിരുന്നുവെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ സംഘത്തിന് ബിഎംഡബ്ല്യു ഇന്ത്യ റിപ്പോര്‍ട്ട് കൈമാറി. അതേസമയം, വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. 500 മീറ്റര്‍ ദൂരം വെറും 11 സെക്കന്‍ഡ് കൊണ്ടാണു വാഹനം പിന്നിട്ടത്. ഈ കണ്ടെത്തലിന് ശാസ്ത്രീയ പിന്തുണ നല്‍കുന്നതാണ് കാറിന്റെ അഡ്വാന്‍സ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ഇത് വിശകലനം ചെയ്തുകൊണ്ടാണ് കാര്‍ കമ്പനി റിപ്പോര്‍ട്ട് കൈമാറിയത്.

അപകടം സംഭവിക്കുന്നതിന് ഒരു സെക്കന്‍ഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് സംസ്ഥാനത്തെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം. കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് മരിച്ചത്.

SCROLL FOR NEXT