തോട്ടപ്പള്ളിയിൽ അടിഞ്ഞ മണൽ ഒഴുക്കിയത് ജലസേചന വകുപ്പ് 
KERALA

ധാതുമണൽ കടലിലേക്ക് ഒഴുക്കിയത് മൂലം ഖജനാവിന് കോടികളുടെ നഷ്ടം; തോട്ടപ്പള്ളിയിൽ അടിഞ്ഞ മണൽ ഒഴുക്കിയത് ജലസേചന വകുപ്പ്

യുഡിഎഫ് സർക്കാർ സമയോചിത ഇടപെടൽ നടത്തിയില്ലെന്ന് ആക്ഷേപം.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കെഎംഎംഎൽ-ഐആർഇഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ധാതുമണൽ കടലിലേക്ക് ഒഴുക്കിയത് മൂലം സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമെന്ന് ആരോപണം. തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞ മണൽ ജലസേചന വകുപ്പാണ് കടലിലേക്ക് ഒഴുക്കിയത്. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.

പ്രളയത്തിന് മുൻപ് മണൽ നീക്കാൻ സർക്കാർ നടപടിയെടുക്കാത്തത് മൂലം നഷ്ടമായത് കോടികൾ. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സമയബന്ധിതമായി മണൽ നീക്കിയതിലൂടെ സർക്കാരിന് 62 കോടി രൂപയാണ് ലഭിച്ചത്.

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിന് മുൻപെ മണ്ണെടുക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഇത് വഴി സർക്കാരിന് 62 കോടി രൂപയാണ് ലഭിച്ചത്. 2020-25- കാലത്ത് 15 ലക്ഷം ടൺ മണലാണ് എടുത്തത്. തോട്ടപ്പള്ളിയിൽ നിന്ന് ലഭിക്കുന്ന മണലിന് 2020ൽ എം. ക്യൂബിന് 464 രൂപ ലഭിച്ചു.2025-ൽ എം.ക്യൂബിന് 956 രൂപയാണ് ജലസേചന വകുപ്പ് നിശ്ചയിച്ചത്.

SCROLL FOR NEXT