കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചർച്ച പൂർത്തിയാകാത്തതിൽ യുഡിഎഫിൽ അതൃപതി. വി.ഡി. സതീശന്റെ പുതുയുഗ യാത്രയ്ക്ക് മുൻപ് പ്രാഥമിക ധാരണയിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസ്-ലീഗ് ചർച്ച പോലും പൂർത്തിയായില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, സിഎംപി തുടങ്ങിയ പാർട്ടികളിൽ അതൃപ്തി പുകയുകയാണ്.
എൽഡിഎഫിൽ നിന്നും ഘടകകക്ഷികൾ വരുമെന്ന പ്രതീക്ഷയിലാണ് സീറ്റ് വിഭജനം നീട്ടുന്നതെന്നാണ് വിലയിരുത്തൽ. പി.വി. അൻവറിൻ്റെ സ്വയം പ്രഖ്യാപനവും പ്രചരണവും അതൃപ്തിക്ക് ആക്കം കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.