സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത Source: freepik
KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്.

നാളെയും മാറ്റന്നാളും മഴ മുന്നറിയിപ്പില്ല. എന്നാൽ 19 ന് പത്തംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ ചൂടിന് ഈ മഴ നേരിയ ആശ്വാസം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്ന കൊല്ലം പുനലൂരിൽ 32.5ഡിഗ്രി സെൽഷ്യസാണ് അവസാനം രേഖപ്പെടുത്തിയത്.

ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം,തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി, കൊല്ലം ജില്ലകളിൽ സാധാരണയേക്കാൾ 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

കള്ളക്കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ്, ന്യൂ മാഹി എന്നിവിടങ്ങളിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT