KERALA

തിരുവല്ലയില്‍ യുവതിയെ തീകൊളുത്തി കൊന്ന കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച

സഹപാഠിയായ പെണ്‍കുട്ടിയെ അജിന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പെട്രോള്‍ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവല്ലയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തി കോടതി. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ വിധിക്കും. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. 2019 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. സഹപാഠിയായ പെണ്‍കുട്ടിയെ അജിന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പെട്രോള്‍ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തുകയായിരുന്നു.

70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി രണ്ട് നാള്‍ നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. പ്രതി അജിന്‍ റെജി മാത്യുവിന്റെ കൈ കാലുകള്‍ കെട്ടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

SCROLL FOR NEXT