KERALA

തിരുവല്ല കവിത കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

2019 മാര്‍ച്ച് 12നാണ് കവിതയെ പ്രതി പെട്രോൾ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണ് എന്ന് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയത്.

2019 മാര്‍ച്ച് 12നാണ് തിരുവല്ല സ്വദേശിയും സഹപാഠിയുമായ കവിതയെ പ്രതി അജിൻ റെജി മാത്യു പെട്രോള്‍ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. 70ശതമാനത്തില്‍ അധികം പൊള്ളലേറ്റ കവിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

SCROLL FOR NEXT