തിരുവനന്തപുരം: തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി എത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞാണ് അമ്മത്തൊട്ടിൽ എത്തിയത്. കുഞ്ഞിന് സമൻ എന്ന് പേരിട്ടു.
ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 13ാമത്തെ കുരുന്നാണ് സമൻ. ഇതിന് മുൻപ് തിരുവോണ ദിനത്തിൽ എത്തിയ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടിരുന്നു. സ്വാതന്ത്ര്യദിനത്തിന് അടുത്ത ദിവസം ഓഗസ്റ്റ് 16ന് എത്തിയ കുഞ്ഞിന് സ്വതന്ത്ര എന്നും പേരിട്ടിരുന്നു.