KERALA

IMPACT| ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കും; ന്യൂസ് മലയാളം വാർത്തയിൽ കോർപ്പറേഷൻ ഇടപെടൽ

സ്റ്റിയറിങ് കമ്മിറ്റിയുമായി ചർച്ച ചെയ്ത് ഉടൻ മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിക്ക് രൂപം നൽകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു എന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് കോർപ്പറേഷൻ. മാലിന്യങ്ങൾ കെട്ടിക്കിടന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുവാനുള്ള പ്രവർത്തനങ്ങൾ പഠിക്കുകയാണെന്നും. എങ്ങനെ വൃത്തിയാക്കണം എന്നതിൽ വിദഗ്ധരുമായി ചർച്ച നടത്തിയെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.

സ്റ്റിയറിങ് കമ്മിറ്റിയുമായി ചർച്ച ചെയ്ത് ഉടൻ മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിക്ക് രൂപം നൽകും. തിരുവനന്തപുരത്ത് മറ്റു മാലിന്യങ്ങൾ കൂടികിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.

SCROLL FOR NEXT