തിരുവനന്തപുരം: പാലോട് വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേസെടുക്കാൻ സാധ്യത. കെഎസ്ഇബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനപൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വിൽസൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.
ഇന്നലെയാണ് പാലോട് അഞ്ചുപറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വിൽസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനധികൃതമായി നിർമ്മിച്ച സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാവാം എന്നാണ് പ്രാഥമിക വിവരം
ദൈവപ്പുര സ്വദേശി വിൽസൺ ആടിന് തീറ്റ തേടി പോയ സമയത്താണ് അപകടം ഉണ്ടായത്. സ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ ഇയാളുടെ ശരീരം കുടുങ്ങുകയായിരുന്നു. മൃതദേഹം ഏറെ നേരം വൈദ്യുത വേലിയിൽ കുടുങ്ങിക്കിടന്നു. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.