Source: Facebook/ K N Balagopal
KERALA

25 കോടി നേടിയ ഭാഗ്യവതി കാണാമറയത്ത്; മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ല

ബമ്പറടിച്ച ടിക്കറ്റ് സ്ത്രീ അയല്‍വാസിയെ കാണിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി രൂപ ലഭിച്ചത് എറണാകുളം നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീക്ക് എന്ന് ലോട്ടറി വിറ്റ കടയുടമ ലതീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ്. ഇവരുടെ ഏക മകള്‍ വിവാഹിതയാണ്. മകളുടെ വീട്ടിലേക്ക് അവര്‍ പോയതായാണ് വിവരമെന്നും രതീഷ് പറഞ്ഞു.

ബമ്പറടിച്ച ടിക്കറ്റ് സ്ത്രീ അയല്‍വാസിയെ കാണിച്ചിരുന്നു. അയല്‍വാസിയാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, പിന്നീട് മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ലെന്നും ഭയമുണ്ടെന്നും ഭാഗ്യവതി പറഞ്ഞതായി ലതീഷ് അറിയിച്ചു.

നാളെ ബാങ്കില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാനാണ് സാധ്യത എന്നും ലതീഷ് കൂട്ടിച്ചേര്‍ത്തു. സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ല. ലോട്ടറി ഫലം വന്നതിനു പിന്നാലെയുണ്ടായ ബഹളം കാരണം തന്റെ കച്ചവടം പോലും ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഇനി പ്രതികരിക്കാന്‍ ഇല്ലെന്നും ലതീഷ് പറഞ്ഞു.

ലതീഷിന്റെ കടയില്‍ നിന്ന് 1200 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റത്. ഇതില്‍ TH 577825 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ഓഫീസില്‍ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിലാണ് വിറ്റത്.

തിരുവനന്തപുരത്തെ ഏജന്റ് പാലക്കാട് ഓഫീസില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സിയാണ് 25 കോടി നേടിയ ടിക്കറ്റ് വിറ്റത്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.

SCROLL FOR NEXT