Source: Files
KERALA

റാങ്ക് പട്ടികകളുടെ വിധി കാത്ത് ആയിരങ്ങൾ; പിഎസ്‌സി നിര്‍ണായക യോഗം ഇന്ന്

കാലാവധി നീട്ടുന്നതിനായി 289 റാങ്ക് ലിസ്റ്റുകൾ ഇന്നത്തെ പിഎസ്‌സി യോഗത്തിൽ പരിഗണിക്കും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടുന്നത് കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾ. കാലാവധി നീട്ടുന്നതിനായി 289 റാങ്ക് ലിസ്റ്റുകൾ ഇന്നത്തെ പിഎസ്‌സി യോഗത്തിൽ പരിഗണിക്കും. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ റാങ്ക് ലിസ്റ്റാണ് പരിഗണിക്കുന്നത്. അസി. പ്രൊഫസർ റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റുകളിൽ ആകെയുള്ളത് 30,845 ഉദ്യോഗാർഥികളാണ്.

SCROLL FOR NEXT