മന്ത്രിസഭാ യോഗം ഇന്ന്; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും

ഈ മാസം 29നാണ് ഗവർണറുടെ നയപ്രഖ്യാപനം...
മന്ത്രിസഭാ യോഗം ഇന്ന്; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും
Source: Files
Published on
Updated on

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം അംഗീകരിക്കാനുള്ള പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. സാധാരണ യോഗം ചേരേണ്ട ബുധനാഴ്ച അവധി ആയതിനാലാണ് ഇന്ന് യോഗം നടക്കുന്നത്. ഈ മാസം 29നാണ് ഗവർണറുടെ നയപ്രഖ്യാപനം.

മന്ത്രിസഭാ യോഗം ഇന്ന്; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും
"ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്"; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്

വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുമോ എന്നും, ഉണ്ടായാല്‍ ഗവർണർ അത് വായിക്കുമോ എന്നതുമാണ് ആകാംക്ഷ. പിണറായി വിജയൻ സർക്കാരിൻ്റെ അവസാന നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിച്ചിരുന്നില്ല. ഗവർണർ വായിക്കാത്ത ഭാഗങ്ങൾ സഭയുടെ അംഗീകാരത്തോടെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ വായിക്കുകയായിരുന്നു. മുൻ ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേവലം 78 സെക്കൻഡ് മാത്രം നയപ്രഖ്യാപനം നടത്തിയതും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു.

News Malayalam 24x7
newsmalayalam.com