KERALA

കൊടുങ്ങല്ലൂരില്‍ ദമ്പതികളുടെ ഫ്‌ളാറ്റില്‍ ഫ്രിഡ്ജില്‍ നിന്ന് ഭ്രൂണം കണ്ടെത്തി; കേസെടുത്ത് പൊലീസ്

ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം

Author : ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂരില്‍ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഭ്രൂണം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്നുമാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.

ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്‌സിംഗ് പഠിച്ചിട്ടുള്ളതാന്‍ ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

SCROLL FOR NEXT