

കണ്ണൂര്‍: സിപിഐഎം വിട്ട് തളിപ്പറമ്പില്‍ മത്സരിക്കുന്ന ടി.കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണിയും. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കെ.പി. രമണി പങ്കെടുത്തത്. സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി.
തളിപ്പറമ്പില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഷാള്‍ അണിയിച്ച് രമണിയെ സ്വീകരിച്ചു. തളിപ്പറമ്പ് മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ മത്സരിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്‍ സിപിഐഎം വിട്ടത്. പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുഡിഎഫ് ടികെ ഗോവിന്ദനെ പിന്തുണയ്ക്കുകയായിരുന്നു. യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന ടികെ ഗോവിന്ദന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു.