KERALA

മാരകായുധങ്ങളുമായി എത്തി ഇരുപതോളം പേർ, വീട്ടില്‍ കയറി ആക്രമണം; കൊല്ലത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു

വടിവാളുമായി അക്രമിസംഘം മിനിട്ടുകളോളം നാട്ടുകാരെ ഭയപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊല്ലം-ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത്. വടിവാളുമായി അക്രമിസംഘം മിനിട്ടുകളോളം നാട്ടുകാരെ ഭയപ്പെടുത്തി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്

കുണ്ടറ പെരുമ്പുഴ സെറ്റില്‍മെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കള്‍ക്കാണ് വെട്ടേറ്റത്. ആലുംമൂട് തൊടിയില്‍ വീട്ടില്‍ ജോണ്‍ (28), പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ ഗോപകുമാര്‍ (36), അനു ഏലിയാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

നവംബര്‍ 9 ന് രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കൊണ്ട് പൊലീസ് അറിയിച്ചു.

കൊട്ടേഷന്‍ സംഘങ്ങളാണ് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ നമ്പറുകള്‍ അടക്കം പരിശോധിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

SCROLL FOR NEXT