നെടുമ്പാശേരിയിൽ വാഹന അപകടം ഉണ്ടാക്കിയ യുവാവിൻ്റെ വെല്ലുവിളി 
KERALA

"വീട്ടിൽ പണമുണ്ട് എല്ലാം വീട്ടുകാർ നോക്കിക്കൊള്ളും"; നെടുമ്പാശേരിയിൽ വാഹന അപകടം ഉണ്ടാക്കിയ യുവാവിൻ്റെ വെല്ലുവിളി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളടക്കം മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

കാറിൻ്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് സൂചന. നാട്ടുകാർ യുവാവിനെ തടഞ്ഞു വച്ചതോടെ എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു യുവാവിൻ്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറഞ്ഞു.

ഇയാൾ മുൻപും അമിത വേഗത്തിൽ വാഹനമോടിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ഈ ദൃശ്യങ്ങൾ വൈറലാണ്. രാജഗിരി കോളേജിലെ ബികോം വിദ്യാർഥിയാണ് സുഹൈൽ സജീവ്. ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും, ഇയാസ്, ദേവിക എന്നിവരുടെ മൃതദേഹം ആലുവ സിഎ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

SCROLL FOR NEXT