എട്ട് മണിക്കൂർ നീണ്ട കസ്റ്റഡി വാസം; പിണറായി വിജയനെ വിട്ടയച്ച് ഡൽഹി പൊലീസ്

രാവിലെ പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്.
Delhi Police release Pinarayi Vijayan
പിണറായി വിജയനെ വിട്ടയച്ച് ഡൽഹി പൊലീസ്
Published on: 
Updated on: 

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് വിട്ടയച്ചു. വൈകിട്ട് 6.30 ഓടെയാണ് പിണറായി വിജയനെ പൊലീസ് മോചിപ്പിച്ചത്.

മന്ദിർ മാർഗ് പൊലീസാണ് പിണറായി വിജയനെ രാവിലെ കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറിന് ശേഷമാണ് പിണറായിയെ പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത തന്നെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ആരോപിച്ചു.

Delhi Police release Pinarayi Vijayan
സിജെപി പ്രതിഷേധത്തിന് പിന്തുണ; മുംബൈയിൽ സമരത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാൻ പൊലീസ് കസ്റ്റഡിയിൽ

എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസുകാരുടെ ചപ്പാത്തി നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു.

നേരത്തെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, സി പിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ അടക്കമുള്ള നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി.

Delhi Police release Pinarayi Vijayan
പെൺകുട്ടിയെ ഉൾപ്പെടെ റോഡിലിട്ട് തല്ലിച്ചതച്ചു; സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ക്രൂരത
News Malayalam 24x7
newsmalayalam.com