മരിച്ച ഉവൈസ് Source: News Malayalam 24x7
KERALA

അമ്മയുടെ കൈവിട്ട് ഓടി, വീടിന് മുന്നിൽവച്ച് സ്കൂൾ വാനിടിച്ചു; കോഴിക്കോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാനിപുരത്ത് സ്കൂൾ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാനിപുരം സ്വദേശി മുനീറിന്റെ മകൻ ഉവൈസ് ആണ് മരിച്ചത്. സ്വന്തം വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം.

ഉവൈസിൻ്റെ സഹോദരിയെ സ്കൂൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്നതിനിടയിൽ കുട്ടി കൈവിട്ട് ഓടുകയായിരുന്നു. പിന്നാലെ വണ്ടിയിടിച്ചു. ആശുപത്രി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിക്കും.

SCROLL FOR NEXT