പാലക്കാട്: കല്ലിങ്കലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്, രോഹൻ സന്തോഷ്, സനൂജ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന് മുന്നിലേക്ക് പന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംക്‌ഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഋഷി(24), ജിതിന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മരത്തിലിടിച്ച കാര്‍ വയലിലേക്ക് മറിയുകയായിരുന്നു.