ആശുപത്രിയിലെത്തിച്ചത് മൂന്ന് മണിക്കൂറെടുത്ത്; മൂന്നാറിൽ ഗതാഗത കുരുക്കിൽ യുവാവിന് ജീവൻ നഷ്ടമായി
രക്തം ഛർദിച്ച് അവശനിലയിലായ മാരിസ്വാമിയെ മൂന്ന് മണിക്കൂർ സമയമെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്...
Author : ന്യൂസ് ഡെസ്ക്
ഇടുക്കി: മൂന്നാറിലെ ഗതാഗത കുരുക്കിൽപ്പെട്ട് യുവാവിന് ജീവൻ നഷ്ടപ്പെട്ടു. വട്ടവട സ്വദേശി മാരിസ്വാമി പാൽരാജി (35) നാണ് മരിച്ചത്. രക്തം ഛർദിച്ച് അവശ നിലയിൽ ആയ മാരിസ്വാമിയെ മൂന്ന് മണിക്കൂർ സമയമെടുത്താണ് മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചത്.