KERALA

ആ​ഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല; ശബരിമല വിഷയത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രം: ടി.പി. രാമകൃഷ്ണൻ

എന്തിനാണ് ആ വിഷയത്തിൽ തെറ്റിധാരണ പരത്തുന്നതെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആ​ഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ദേവസ്വം ബോർഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ല. സിപിഐഎം വിശ്വാസികൾക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നു. എന്തിനാണ് ആ വിഷയത്തിൽ തെറ്റിധാരണ പരത്തുന്നതെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു.

കമ്മ്യൂണിസ്റ്റുകാർ എല്ലാവരും ഭൗതിക വാദികൾ അല്ല. വിശ്വാസികൾക്കോ വിശ്വാസത്തിനോ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ല. ബിജെപി മതരാഷ്ട്രവാദം ഉയർത്തുന്നു. ശബരിമല വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ഇല്ല. എന്തിനാണ് സ്ത്രീ പ്രവേശനം മാത്രം ഉയർത്തിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ ഇനി വിവാദത്തിനില്ല, ടി.പി. രാമകൃഷ്ണൻ.

ശബരിമല വിഷയത്തിൽ സിപിഐഎമ്മിന് ഒരു നിലപാട് മാത്രമേ ഉള്ളുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നേരത്തെയും ആ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ നിലപാടും മുൻ നിലപാട് തന്നെ. മറിച്ചുള്ള വ്യഖ്യാനം ശരിയല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനം രാജിവെക്കൽ സാമാന്യ മര്യാദയാണ്. അത് കോൺഗ്രസ് മനസിലാക്കണമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT