KERALA

ശശി തരൂരുമായി ചർച്ചയ്ക്ക് തയ്യാർ, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ എൽഡിഎഫ് സ്വീകരിക്കും: ടി.പി. രാമകൃഷ്ണൻ

എൽഡിഎഫിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു

Author : ലിൻ്റു ഗീത

കോഴിക്കോട്: യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എംപിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ടി.പി. രാമകൃഷ്ണൻ. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാം. ശശി തരൂരുമായി ചർച്ചയ്ക്ക് തയ്യാറാണ്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. എൽഡിഎഫിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിവിധ വിഷയങ്ങളിൽ കോൺഗ്രസുമായി ഭിന്ന നിലപാട് തുടരുന്നതിനിടെയാണ് ശശി തരൂരിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭവന സന്ദർശനം നടക്കുകയാണ്. ജനാഭിപ്രായം അറിയാൻ ആണ് ഭവന സന്ദർശനം. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് ഗൃഹ സന്ദർശനത്തിൽ നിന്നും മനസിലാകുന്നത്. ഗൃഹ സന്ദർശന വേളയിൽ ശബരിമല വിഷയത്തിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ചിലർ എതിരഭിപ്രായം പറഞ്ഞെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണ്. സീറ്റ്‌ വിഭജന സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടില്ല. ബിജെപി, യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും നിന്ദ്യമായ കള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

SCROLL FOR NEXT