

ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ സിപിഐഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതിനിടെ പൊതുവേദിയിൽ ഭീഷണി മുഴക്കി എം.എം. മണി. എസ്.രാജേന്ദ്രനെ ജനിച്ചപ്പോൾ മുതൽ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്ക് ഇല്ലെന്നും പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത ശേഷം പിന്നീട് അതേ പാർട്ടിയെ വെല്ലുവിളിച്ചാൽ എം.എം. മണി ആണെങ്കിലും സഖാക്കൾ തല്ലിക്കൊല്ലണമെന്നും അദ്ദേഹം പൊതുയോഗത്തിൽ പറഞ്ഞു.
"എസ്. രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണം. നന്ദികേട് കാണിച്ചാൽ രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണം. പണ്ട് ചെയ്യാൻ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്, ക്ഷമിച്ചു നിൽക്കുന്നതാണ്. പാർട്ടിയെ വെല്ലുവിളിച്ചാൽ എന്ത് ചെയ്യണമെന്ന് എൻ്റെ ഭാഷയിൽ പറഞ്ഞാൽ.... (തീർത്തു കളയണം എന്ന രീതിയിൽ ആംഗ്യം)," എം.എം. മണി ഭീഷണി മുഴക്കി.
"ജനിച്ചപ്പോൾ മുതൽ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്ക് ഇല്ല. പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എംഎം മണി ആണെങ്കിലും തല്ലിക്കൊല്ലണം. അയാൾ ആർഎസ്എസിലോ ബിജെപിയിലോ, ഏത് പൂനായിൽ ചേർന്നാലും സിപിഐഎമ്മിന് ഒരു കോപ്പും ഇല്ല. രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവൻ പെൻഷൻ മേടിച്ച് ഞണ്ണാം. രാജേന്ദ്രൻ ചത്തു പോയാൽ ഭാര്യക്ക് പെൻഷൻ കിട്ടും," എം.എം. മണി പറഞ്ഞു.