രാമനും ലക്ഷ്മണനും Source: News Malayalam 24x7
KERALA

ചിറ്റൂരിൽ ഇരട്ട സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു

ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മക്കളായ രാമനും, ലക്ഷ്മണനുമാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ചിറ്റൂരിൽ കാണാതായ ഇരട്ടസഹോദരന്മാർ കുളത്തിൽ മുങ്ങിമരിച്ചു. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മക്കളായ രാമനും, ലക്ഷ്മണനുമാണ് മരിച്ചത്. ഇരുവരെയും ഇന്നലെ മുതൽ കാണാനില്ലായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സഹോദരങ്ങളെ കാണാതായത്. അപകടം നടന്ന കുളത്തിന് സമീപത്ത് നിന്നും ഇവരുടെ ബൈക്കും ചെരുപ്പുകളും കണ്ടെത്തി. പുലർച്ചെ കുളിക്കാനെത്തിയ ആളുകളാണ് ലക്ഷ്മണിൻ്റെ ശരീരം കണ്ടെത്തിയത്.

പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിൽ സഹോദരൻ രാമൻ്റെയും മൃതദേഹം കണ്ടെത്തി. കുളം അപകടാവസ്ഥയിലാണെന്നും കുട്ടികൾക്ക് നീന്താൻ അറിയില്ലായിരുന്നെന്നും അധ്യാപകൻ പറയുന്നു.

SCROLL FOR NEXT