കോതമംഗലം പിഎസ്  Source: News Malayalam 24x7
KERALA

എറണാകുളത്ത് യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ രണ്ടുപേർ പിടിയിൽ

ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശിയായ യുവതിയും കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴി സ്വദേശിയായ യുവാവുമാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം കോതമംഗലത്ത് യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശിയായ യുവതിയും കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴി സ്വദേശിയായ യുവാവുമാണ് അറസ്റ്റിലായത്.

ഈ മാസം പതിനഞ്ചാം തീയതിയാണ് സംഭവമുണ്ടായത്. കോതമംഗലത്തുള്ള ലോഡ്ജിലേക്ക് രണ്ടുപേരും ചേർന്ന് യുവാവിനെ വിളിച്ചുവരുത്തിയാണ് യുവാവിന്റെ നഗ്ന ചിത്രങ്ങൾ പകർത്തിയത്.

മുറിയിൽ എത്തിയശേഷം കമ്പി വടി വീശി ഭീഷണിപ്പെടുത്തുകയും, കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് യുവതിയോട് ചേർത്ത് നിർത്തി യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ കാണിച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിൻ്റെ പരാതിയിൽ കോതമംഗലം പൊലീസാണ് കേസെടുത്തത്.

SCROLL FOR NEXT