കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവർണയുടെ നില അതീവ ഗുരുതരമാണ്. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിൻ്റെ നിഗമനം.