തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിക്ക് പീഡനം. ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് പീഡിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.