KERALA

ആന്തൂർ നഗരസഭയിൽ യുഡിഎഫിൻ്റെ രണ്ട് നാമനിർദേശ പത്രിക തള്ളി, ഒരു പത്രിക പിൻവലിച്ചു; അഞ്ച് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്

ഭീഷണി കൊണ്ടാണ് ഇവർ പിൻമാറിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി. പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. ഭീഷണി കൊണ്ടാണ് ഇവർ പിൻമാറിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ആന്തൂർ അഞ്ചാംപീടിക വാർഡിലെ യുഡിഎഫ് സ്ഥാനാർഥിക ലിവ്യയും പത്രിക പിൻവലിച്ചു. ലിവ്യയെ സിപിഐഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. ഇതോടെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു.

എന്നാൽ ആന്തൂരിലെ 29 വാർഡിലും ജയിക്കാമെന്നിരിക്കെ സിപിഐഎം എന്തിന് ഭീഷണി മുഴക്കണമെന്ന് എൽഡിഎഫ് നേതാക്കൾ ചോദിച്ചു.

SCROLL FOR NEXT