KERALA

കോഴിക്കോട് സിപിഐഎം വ്യാപകമായി ഇരട്ടവോട്ട് ചേർത്തു; ആരോപണവുമായി യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് ഒരു ലക്ഷം ഇരട്ടവോട്ടുകൾ ഉണ്ടെന്ന യു.ഡി.എഫിന്റെ പരാതി പരിഗണിക്കപ്പെട്ടില്ലെന്നും നേതാക്കൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലയിൽ സിപിഐഎം വ്യാപകമായി ഇരട്ടവോട്ട് ചേർത്തെന്ന ആരോപണവുമായി യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോട് കൂടിയാണ് ഇരട്ട് വോട്ട് ചേർത്തത്. ഇരട്ടവോട്ട് ഉള്ളവരുടെ പേരുകൾ ബൂത്തുകളുടെ മുൻപിൽ പ്രദർശിപ്പിക്കും. കോഴിക്കോട് ഒരു ലക്ഷം ഇരട്ടവോട്ടുകൾ ഉണ്ടെന്ന യു.ഡി.എഫിന്റെ പരാതി പരിഗണിക്കപ്പെട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെയാണ് സിപിഐഎം വ്യാപകമായ ഇരട്ടവോട്ട് ചേർക്കൽ നടത്തിയത്. നാദാപുരം പഞ്ചായത്തിൽ മാത്രം 200 അധികം ഇരട്ടവോട്ടുകൾ ചേർത്തു. സംഭവത്തിൽ പോളിങ് ഓഫീസർക്ക് പരാതി നൽകും. കള്ളവോട്ടർമാരെ ജനകീയമായ് തടയുമെന്നും യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പറഞ്ഞു.

SCROLL FOR NEXT