KERALA

കേന്ദ്ര-സംസ്ഥാന ബജറ്റിൽ ഇടംനേടി 'റെയർ എർത്ത് കോറിഡോർ': ഗുണം ആർക്ക്?

ധാതു കോറിഡോറും കടലാമ വികസന പദ്ധതിയുമാണ് കേന്ദ്ര ബജറ്റിൽ ആകെ കേരളത്തിന് അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവന്തപുരം: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തെ സംബന്ധിച്ച് ഏറെ നിരാശാജമകമായ ഒന്നാണ്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിരുന്നു എങ്കിലും, പ്രഖ്യാപനത്തോടെ കടുത്ത നിരാശയാണ് ഉണ്ടായത്. ധാതു കോറിഡോറും കടലാമ വികസന പദ്ധതിയുമാണ് ആകെ കേരളത്തിന് അനുവദിച്ചത്. ഇതിൽ റെയർ എർത്ത് കോറിഡോർ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു.

റെയർ എർത്ത് മൈനിങ് കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു കേന്ദ്ര ബജറ്റിലെ ആദ്യ പ്രഖ്യാനം. ധാതുമണൽ ഇടനാഴിയിൽ കേരളം, ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായാണ് (ധാതു മണൽ ഖനനം) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി.

കേരള ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയാണ് റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷൻ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

ചവറ കെഎംഎംഎല്ലിനോട് ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കുമെന്നും, ഇതുവഴി രാജ്യത്തിലെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി കേരളത്തിന് മാറാന്‍ കഴിയുമെന്നം ആയിരുന്നു ധനമന്ത്രി മുന്നോട്ടുവച്ച പദ്ധതി. കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കി റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതുവഴി 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

SCROLL FOR NEXT