Source: Files
KERALA

പ്രതികാരമോ? കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥിനിയുടെ പിതാവിൻ്റെ കട തീയിട്ട് നശിപ്പിച്ച് അജ്ഞാതർ

കാലടി സർവകലാശാലയിലെ എംഎസ്‌ഡബ്ല്യൂ വിദ്യാർഥിനിയാണ് അർച്ചന...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കാലടി സർവകലാശാലയിൽ സമരം ചെയ്ത അർച്ചനയുടെ പിതാവിന്‍റെ കട അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പാലക്കാട് പിലാപ്പുള്ളി സ്വദേശിയായ അർച്ചനയുടെ പിതാവ് ശശിയുടെ കടയാണ് ഇന്നലെ രാത്രിയിൽ അജ്ഞാതർ തീയിട്ട് നശിപ്പിച്ചത്. പെരിങ്ങോട്ടുകുറുശിയിലുള്ള കടയാണ് അജ്ഞാതർ തീയിട്ടത്. കുടുംബത്തിന്റെ പരാതിയിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു. കാലടി സർവകലാശാലയിലെ എംഎസ്‌ഡബ്ല്യൂ വിദ്യാർഥിനിയാണ് അർച്ചന.

ശശിയുടെയും കുടുംബത്തിൻ്റെയും ഏക ഉപജീവന മാർഗമാണ് ഈ കട. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ ആരംഭിച്ച കടയാണിത്. പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഉൾപ്പടെ വിറ്റുകൊണ്ടാണ് ശശി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്

SCROLL FOR NEXT