ധനരാജിൻ്റെ വീട് ആക്രമിച്ച കേസ്: രണ്ട് ബിജെപി പ്രവർത്തകരെ വെറുതെ വിട്ട് കോടതി

ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്...
ധനരാജിൻ്റെ വീട് ആക്രമിച്ച കേസ്: രണ്ട് ബിജെപി പ്രവർത്തകരെ വെറുതെ വിട്ട് കോടതി
Source: Files
Published on: 
Updated on: 

കണ്ണൂ‍ർ: സിപിഐഎം പ്രവർത്തകൻ സി.വി. ധനരാജിൻ്റെ വീട് ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ് കോടതി വെറുതെ വിട്ടത്. കേസിൽ ഒന്നാം പ്രതിയായിരുന്ന എം. വൈശാഖിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2016 മെയ് 22നാണ് ധനരാജിൻ്റെ പയ്യന്നൂർ കുന്നരുവിലുള്ള വീട് ആക്രമിക്കപ്പെട്ടത്. ധനരാജ് കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപായിരുന്നു പ്രതികൾ വീട് ആക്രമിച്ചത്. ധനരാജ് വധക്കേസിലെ പ്രതികൾ തന്നെയായിരുന്നു ഈ കേസിലും പ്രതികൾ. എം. വൈശാഖ് ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേരിൽ ഒരാളാണ്. മറ്റു രണ്ടു പേരെയും കോടതി കുറ്റവിമുക്തരാക്കി.

ധനരാജിൻ്റെ വീട് ആക്രമിച്ച കേസ്: രണ്ട് ബിജെപി പ്രവർത്തകരെ വെറുതെ വിട്ട് കോടതി
നരിക്കുനിയില്‍ ഒമ്പതാം ക്ലാസുകാരന്റെ ക്രൂരമര്‍ദനം; ഏഴാം ക്ലാസ്സുകാരന്‍ അത്യാസന്ന നിലയില്‍

അതേസമയം, ധനരാജ് കേസിൽ മൂന്ന് പ്രതികൾക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.