KERALA

EXCLUSIVE | ശബരിമലയിൽ പൊലീസ് വാഹനത്തിനായി ഇടനില നിന്നത് ഉണ്ണികൃഷ്ണൻ പോറ്റി; താക്കോൽ കൈമാറിയത് മുഖ്യമന്ത്രിക്ക്

സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറും പങ്കെടുത്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണപീഠത്തെ ചൊല്ലിയുള്ള വിവാദത്തിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ പൊലീസ് വാഹനത്തിനായി ഇടനില നിന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി ഭീമ ജ്വല്ലറിയിൽ നിന്ന് വാഹനം വാങ്ങി നൽകി. ഓഫ് റോഡ് ഖുർഗ ജീപ്പാണ് വാങ്ങി നൽകിയത്. മുഖ്യമന്ത്രിക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറും പങ്കെടുത്തിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ വച്ച് നടത്തിയ പൂജയിൽ നടൻ ജയറാം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്നും ശബരിമലയിൽ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളതെന്നും ജയറാം ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിലാണ് പൂജ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റി പല പരിപാടികൾക്കും വിളിക്കാറുണ്ടെന്നും ശബരിമലയിൽ മേളം നടത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു. അഞ്ചുവർഷം മുമ്പാണ് പൂജ നടന്നത്. ഇപ്പോഴിത് വിവാദമാകുമെന്ന് കരുതിയില്ലെന്നും ജയറാം വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ ബാംഗളൂരിൽ നിന്നും ചിലർ വിളിച്ചു പറഞ്ഞതുകൊണ്ടാണ് പോയതെന്നും ജയറാം വ്യക്തമാക്കി. ശബരിമല ശ്രീകോവിലിൻ്റെ കവാട മാതൃക വെച്ചുള്ള പൂജയുടെ ദൃശ്യങ്ങളൈയിരുന്നു പുറത്തുവന്നത്. സ്വർണം പൂശിയ കവാടമെന്നും ഉടൻ ശബരിമലയിലെത്തിക്കുമെന്നും പൂജയ്ക്ക് ശേഷം ജയറാം പ്രതികരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.

SCROLL FOR NEXT