KERALA

വി. കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ട് സി വൈശാഖ്; കൂടിക്കാഴ്ച പയ്യന്നൂരില്‍ സ്വതന്ത്രനെ നിര്‍ത്താനുള്ള സിപിഐഎം വിമതരുടെ നീക്കത്തിനിടെ

ടി.ഐ. മധുസൂദനന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയായാല്‍ വിമതര്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ സി. വൈശാഖ്. പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള സിപിഐഎം വിമതരുടെ നീക്കം സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.

ടി.ഐ. മധുസൂദനന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയായാല്‍ വിമതര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. സിപിഐഎമ്മിലെ സീറ്റ് ചര്‍ച്ചകളില്‍ പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെ മാത്രമാണ് പരിഗണിക്കുന്നത് എന്നാണ് വിവരം.

സിപിഐഎമ്മിന്റെ അന്തിമ തീരുമാനം വന്ന ശേഷം മത്സരിക്കുന്ന കാര്യം വ്യക്തമാക്കാം എന്നാണ് വി. കുഞ്ഞികൃഷ്ണന്റെ പ്രതികരണം. കുഞ്ഞികൃഷ്ണനോ സി. വൈശാഖോ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്നായിരുന്നു ആദ്യം കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നത്.

ധന്‍രാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച് പുസ്തകം എഴുതിയതോടെയാണ് വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയും തമ്മില്‍ ബന്ധം വഷളാകുന്നത്. ആരോപണം ഉന്നയിക്കപ്പെട്ട ടിഐ മധുസൂദനനെ സംരക്ഷിച്ച സിപിഐഎം അത്തരം ഒരു ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

SCROLL FOR NEXT