വി. ശിവൻകുട്ടി Source: FB
KERALA

"കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് പ്രത്യേകമാരുടെയും പിന്തുണ കൊണ്ടല്ല"; ക്രെഡിറ്റ് എടുക്കാനുള്ള ബിജെപി ശ്രമത്തെ പരിഹസിച്ച് മന്ത്രി

കേരളമല്ലാതെ മറ്റേത് സംസ്ഥാനത്തിൽ വൈദിക വേഷം ധരിച്ചവർക്ക് ഏത് സമയത്തും ഇറങ്ങി നടക്കാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

മലയാളി കന്യാസ്ത്രീകളുടെ ജയിൽ മോചനത്തിൽ ക്രെഡിറ്റെടുക്കാനുള്ള ബിജെപി ശ്രമത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേകമാരുടെയും പിന്തുണ കൊണ്ടല്ല കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. അബദ്ധത്തിൽ പോലും അങ്ങനെ വിചാരിക്കരുത്. അന്യായമായാണ് മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതെന്നും ശിവൻകുട്ടി പ്രതികരിച്ചു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

കേരളമല്ലാതെ മറ്റേത് സംസ്ഥാനത്തിൽ വൈദിക വേഷം ധരിച്ചവർക്ക് ഏത് സമയത്തും ഇറങ്ങി നടക്കാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. അത് ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്താൻ ആര് ശ്രമിച്ചാലും അത് താൽക്കാലികമായിരിക്കും. മതേതരത്വത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യമാണ് നമ്മളുടേത്. അങ്ങനെ നമുക്ക് മുന്നോട്ടു പോകാമെന്നും മന്ത്രി പറഞ്ഞു.

ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകിയ ചടങ്ങിൽ ജനാധിപത്യപരമായ എല്ലാ ആവശ്യങ്ങൾക്കും സഭയ്ക്ക് സർക്കാരിൻ്റെ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അവധി മാറ്റ ചർച്ചയിൽ തീരുമേനി നൽകിയ അഭിപ്രായവും പരിഗണിക്കുമെന്നും ശിവൻകുട്ടി പ്രതികരിച്ചു.

SCROLL FOR NEXT