Source: Facebook 
KERALA

ഇത് കലയോടുള്ള നീതിയല്ല, 'ദ കേരള സ്റ്റോറി'ക്ക് ദേശീയ അവാർഡ് ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചു: വി. ശിവന്‍കുട്ടി

കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചുവെന്ന് മന്ത്രി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമയ്ക്ക് പുരസ്കാരം നൽകുന്നത് ഖേദകരമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കലയോടുള്ള നീതിയല്ലിത്, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്കിന്റെ' സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനെയും മന്ത്രി അഭിനന്ദിച്ചു. പുരസ്കാരത്തിന് അർഹരായവരുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

രണ്ട് പുരസ്കാരങ്ങളാണ് ദ കേരള സ്റ്റോറിക്ക് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്‍കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനയാണ് കേരളാ സ്റ്റോറിക്കുള്ള അവാർഡുകള്‍ നിർണയിച്ചതെന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ജൂറി വ്യക്തമാക്കി. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയായാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ വിലയിരുത്തിയിരുന്നത്. അതിനാല്‍ തന്നെ വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് സമൂഹമാധ്യമങ്ങളില്‍ അവാർഡ് പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.

രണ്ട് പുരസ്കാരങ്ങളാണ് 'ദ കേരള സ്റ്റോറി'ക്ക് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്‍കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനയാണ് കേരളാ സ്റ്റോറിക്കുള്ള അവാർഡുകള്‍ നിർണയിച്ചതെന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ജൂറി വ്യക്തമാക്കി. കലാമൂല്യമില്ലാത്ത, കേരള വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയായാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ വിലയിരുത്തിയിരുന്നത്. വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് സമൂഹമാധ്യമങ്ങളില്‍ അവാർഡ് പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.

SCROLL FOR NEXT