വി. ടി ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്, സി. വി. ബാലചന്ദ്രൻ Source: Facebook/ VT Balram, CV Balachandran
KERALA

"ഇതാണോ ആ നൂൽ?"; സി. വി. ബാലചന്ദ്രന് പരോക്ഷമായി മറുപടിയുമായി വി. ടി. ബൽറാം; ഫേസ്ബുക്ക് പോസ്റ്റിൻ്റെ കമൻ്റ് ബോക്സ് ഭരിച്ച് നൂൽ വിവാദം

'സ്നേഹം' എന്ന ക്യാപ്ഷനോടെയാണ് ബൽറാം ചിത്രം പോസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കെപിസിസി നിർവഹക സമിതി അംഗം സി. വി. ബാലചന്ദ്രന്റെ നൂലിൽ കെട്ടിയിറക്കൽ പരമാർശത്തിന് പരോക്ഷ മറുപടിയുമായി കോൺഗ്രസ് നേതാവ് വി. ടി. ബൽറാം. സിപ് ലൈനിൽ തൂങ്ങി പോകുന്ന ഫോട്ടോ വി. ടി. ബൽറാം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. 'സ്നേഹം' എന്ന ക്യാപ്ഷനോടെയാണ് ബൽറാം ചിത്രം പോസ്റ്റ് ചെയ്തത്. ബൽറാം നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയാണെന്നായിരുന്നു ബാലചന്ദ്രൻ്റെ വിമർശനം.

കഴിഞ്ഞ ദിവസമാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമിനെതിരെ വിമർശനവുമായി സി.വി. ബാലചന്ദ്രൻ രംഗത്തെത്തിയത്. ബൽറാം നൂലിൽ കെട്ടിയിറങ്ങി എംഎൽഎ ആയ ആളാണെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബാൽറാമിൽ നിന്നുണ്ടാകുന്നതെന്നുമായിരുന്നു ബാലചന്ദ്രൻ്റെ വിമർശനം.

വി.ടി. ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ മുഴുവൻ നൂൽ വിവാദമാണ്. ഇതാണോ ആ നൂൽ എന്നാണ് ഒരു ഉപയോക്താവിൻ്റെ ചോദ്യം.

SCROLL FOR NEXT