കണ്ണൂർ: വൈദേഹം റിസോർട്ട് പരാതിയിൽ ഇ.പി. ജയരാജനെതിരെ സിപിഐഎം അന്വേഷണം. പി ജയരാജൻ്റെ പരാതിയിലാണ് ഇ.പി. ജയരാജനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും അന്വേഷണ കമ്മീഷൻ അംഗങ്ങളാണ്.
2022ലാണ് റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ പി. ജയ ഉന്നയിച്ചത്. വൈദേഹം റിസോർട്ടിൻ്റെ മറവിൽ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സമ്പാദനം നടക്കുന്നുണ്ട് എന്നുമായിരുന്നു പി. ജയരാജൻ്റെ ആരോപണം. ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് പി. ജയരാജൻ ചോദിച്ചത്.