കാലടി സസ്പെൻഷൻ വിവാദം: വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി, അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി

കാലടി സർവകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് വേണ്ടി സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കാലടി സർവകലാശാലയിലെ ഇടതു സംഘടനകളുടെ സംയുക്ത ആഹ്ളാദ പ്രകടനം
Published on: 
Updated on: 

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ വി.സിയെ ആക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി ഹൈക്കോടതി. വിദ്യാർഥികളുടെ സസ്പെൻഷൻ കോടതി പിൻവലിച്ചിട്ടുണ്ട്. അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്‌ പി.വി. കുഞ്ഞികൃഷ്ണൻ്റെ ബെഞ്ച് വിധി പറഞ്ഞത്.

വിദ്യാർഥികളെ ഇന്ന് തന്നെ ക്ലാസിൽ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. അനുകൂല വിധി വന്നതോടെ 117ാം ദിവസത്തിലെത്തിയ വിദ്യാർഥി സമരവും 22 ദിവസമായി തുടരുന്ന നിരാഹാരസമരവും അവസാനിപ്പിച്ചു. ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നത്.

കാലടി സർവകലാശാലയിലെ ഇടതു സംഘടനകളുടെ സംയുക്ത ആഹ്ളാദ പ്രകടനം
ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ വരാതിരിക്കുന്നതിൽ അന്വേഷണം; ട്രാവൽ ഏജൻസികൾ സംശയനിഴലിൽ

സർവകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് വേണ്ടി സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സർവകലാശാലയ്ക്ക് വേണമെങ്കിൽ വീണ്ടും അന്വേഷണം നടത്താമെന്നും എന്നാൽ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി നിർദേശിച്ചു.

സസ്‌പെന്‍ഷനിലുള്ളതില്‍ ഏഴ് പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. സസ്‌പെന്‍ഡ് ചെയ്തവരില്‍ മൂന്ന് പേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.