ലീഡർ ഓഫ് ഓപ്പോസിഷൻ ഇനി സിഎം ഓഫ് കേരളം 
KERALA

'ലീഡർ ഓഫ് ഓപ്പോസിഷൻ' ഇനി 'സിഎം ഓഫ് കേരളം'; വി.ഡി. സതീശൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി

ലീഡർ ഓഫ് ഓപ്പോസിഷൻ സിഎംഒ കേരളം ആയി മാറിയിരിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. 'ലീഡർ ഓഫ് ഓപ്പോസിഷൻ' എന്നത് 'സിഎം ഓഫ് കേരളം' എന്നാണ് ആക്കിയിരിക്കുന്നത്. യുഡിഎഫിനെ ഒറ്റക്കെട്ടായി പട നയിച്ച സതീശൻ ഒടുവിൽ ഇന്ന് മുഖ്യമന്ത്രി പദത്തിൽ എത്തിയിരിക്കുകയാണ്.

നിയമസഭയിലും മണ്ഡലത്തിലും ജനവികാരത്തിന് എതിരായി തീരുമാനമെടുത്തിട്ടില്ലാത്ത നേതാവായിരുന്നു സതീശൻ. അണികളെയും പ്രവർത്തകരെയും എന്നും കൂടെ കൂട്ടിയിരുന്നത് തൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു. ഒടുവിൽ ജനപ്രിയ നേതാവിൻ്റെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അങ്ങനെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പായി മാറിയതിൻ്റെ ത്രില്ലിലാണ് സതീശൻ്റെ ഫോളാവേഴ്സ്.

'ലീഡർ ഓഫ് ഓപ്പോസിഷൻ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ 'സിഎം ഓഫ് കേരളം' ആയി തിരുത്തപ്പെട്ടിരിക്കുകയാണ്.

SCROLL FOR NEXT